എന്താണ് കമ്പ്യൂട്ടര്‍ ?
വിവരങ്ങളെ ഗണിതപരമായും ന്യായപരമായും (Arithamatical & Logical Processing ) വിശകലനം ചെയ്ത് ഉപയോക്താവിന് ഉപകാരപ്രദവും കൃത്യവുമായ ഔട്പുട്ട് നല്‍കുന്ന വളരെ വേഗതയേറിയ ഒരു ഇലക്ട്രോണിക് ഉപകരണമാണ് കമ്പ്യൂട്ടർ.
എന്തൊക്കെയാണ് ഒരു കമ്പ്യൂട്ടര്‍ലെ പ്രധാന ഭാഗങ്ങള്‍ ?
1 . കമ്പ്യൂട്ടര്‍ലേക്ക് വിവരങ്ങള്‍ നല്‍കുന്നതിനുള്ള ഉപകരണങ്ങള്‍. ( Input device )
2 . നിയന്ത്രണ സംവിധാനം ( Control Unit ).
3 . ഗണിതപരമായതും ബുദ്ധിപരമായതും ആയ വിവരങ്ങള്‍ വിശകലനം ചെയുന്ന സംവിധാനം ( Arithmetic/logic unit ALU).
4 . ഓര്‍ത്തു വയ്ക്കുന്നതിനുള്ള സംവിധാനം ( Memory Device ).
5 . വിശകലനം ചെയ്ത വിവരങ്ങള്‍ തരുന്നതിനുള്ള സംവിധാനം ( Output Device ).
- കമ്പ്യൂട്ടര്‍ലേക്ക് വിവരങ്ങള്‍ നല്‍കുന്നതിനുള്ള ഉപകരണങ്ങള്‍. ( Input device )
പൊതുവായി ആളുകള്‍ കമ്പ്യൂട്ടര്‍ലേക്ക് വിവരങ്ങള്‍ നല്‍കുന്നതിനു ഉപയോഗിക്കുന്ന ഉപകരണങ്ങളെ Input Devices എന്ന് വിളിക്കുന്നു. പ്രധാനമായും കീ ബോര്‍ഡും മൌസും ആണ് ഇന്‍പുട്ട് ഡിവൈസുകള്‍. എന്നാല്‍ ചില അവസരങ്ങളില്‍ പെന്‍ പാഡും, ക്യാമറയും മറ്റും ഇന്‍പുട്ട് ഡിവൈസ് ആയി ഉപയോഗിക്കാറുണ്ട്.
- നിയന്ത്രണ സംവിധാനം ( Control Unit ).
കമ്പ്യൂട്ടര്‍നെ പൂര്‍ണമായി നിയന്ത്രിക്കുനത് ഈ സംവിധാനമാണ്. അതില്‍ ഘടിപ്പിച്ചിരിക്കുന്ന എല്ലാ ഉപകരണങ്ങളെയും നിയന്ത്രിക്കുനത് ഈ സംവിധാനമാണ്.
- ഗണിതപരമായതും ബുദ്ധിപരമായതും ആയ വിവരങ്ങള്‍ വിശകലനം ചെയുന്ന സംവിധാനം ( Arithmetic/logic unit ALU).
കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ നല്‍കുന്ന വിവരങ്ങളെ വിശകലനം ചെയുന്നത് ഈ സംവിധാനമാണ്. വിവരങ്ങള്‍ ഉപയോക്താവിന് വേണ്ടവിധം വിശകലനം ചെയ്ത് ഔട്പുട്ട് തരുക എന്നതാണ് ഇതിന്റെ പ്രധാന ദൌതിയം
- ഓര്‍ത്തു വയ്ക്കുന്നതിനുള്ള സംവിധാനം ( Memory Device ).
വിവരങ്ങള്‍ ഓര്‍ത്തു വയ്ക്കുക അഥവാ ശേകരിക്കുക എന്നതാണ് ഇതിന്റെ ധര്‍മം. 2 തരത്തിലുള്ള ശേകരണ സംവിധാനങ്ങളാണ് പ്രധാനമായും ഉള്ളത്.
1 , സ്ഥിരമായ ശേകരണ സംവിധാനം (ROM ). ഹാര്‍ഡ് ഡിസ്ക്, CD ROM , ഫ്ലോപ്പി , പെന്‍ ഡ്രൈവ് എന്നിവ ഇതില്‍ പെടുന്നു.
2 , താത്കാലിക ശേകരണ സംവിധാനം (RAM ). കമ്പ്യൂട്ടര്‍ വിവരങ്ങള്‍ ശേകരിക്കാന്‍ പ്രഥമമായി ഉപയോഗിക്കുന്ന സംവിധാനമാണ് ഇതു. ഇതു കമ്പ്യൂട്ടര്‍നുള്ളില്‍ ഘടിപ്പിച്ചിരിക്കുന്നു.
- വിശകലനം ചെയ്ത വിവരങ്ങള്‍ തരുന്നതിനുള്ള സംവിധാനം ( Output Device ).
വിശകലനം ചെയ്ത വിവരങ്ങള്‍ പ്രധര്‍ശിപ്പിക്കുന്നത്തിനുള്ള സംവിധാനമാണ് ഇതു. ഇതിനായി ഉപയോഗിക്കുന്ന പ്രധാന സംവിധാനങ്ങള്‍ ആണ് monitor , പ്രിന്‍റര്‍ എന്നിങ്ങനെ പലതും.
********************************************************************